Thursday, March 3, 2011

ശുക്കൂര്‍...സംഭവമാണ്...


ഇത് ശുക്കൂര്‍...  പാട്ടിലെ സുക്കൂറിനെ പോലെ ആളൊരു സംഭവമാണ്...   നാട്ടിലെ സര്‍വ്വ സുക്കൂറുമാരും ഫേസ്ബുക്കും ട്വിറ്ററും മായി മാറിയപ്പോള്‍... നമ്മുടെ സുക്കൂറുമോനും തുടങ്ങി ഒരോ അക്കൌണ്ട്...

സുക്കൂറു മോന് ഫേസ്ബുക്ക് ഒരു മായികലോകമായിരുന്നു... വെള്ളം കാണാത്ത മലയാളിയെ പോലെ ലവനും എടുത്തുചാടി ഫേസ്ബുക്കിലേക്ക്..  അന്തരളങ്ങളില്‍ മുങ്ങാകുഴിയിട്ടു..  കാണുന്ന ഓരോ ഇസ്പേഡ് ഏഴാകൂലികളെയും സുക്കൂറ് ആഡികളിച്ചു... ആദ്യമാദ്യം ലൈക്കടിച്ചുകളിച്ച സുക്കൂറുമോന്‍ പതിയെ സ്റ്റാറ്റസിടാനും വീഡിയോ അപ്പ് ലോഡ് ചെയ്യാനും പഠിച്ചു..

പിന്നെയുള്ള ദിനങ്ങള്‍ സുക്കൂറിന്റേതായിരുന്നു.  സുക്കൂറിന്റെ വീ‍ഡിയോ ഗാനങ്ങള്‍ക്ക് ആരധകന്മാരും ആരാധികമാരും ഉണ്ടായി...  സുക്കൂര്‍ ഏഴാം കടലും കടന്ന് ഇന്റ്ര് നെറ്റ് സൌഹൃദത്തിന്റെ ഗ്രാമം തന്നെ സൃഷ്ടിച്ചു...   ആയിടക്കാണ് ഒരു റിക്ക്വസ്റ്റ് മൂപ്പരെ തേടിവന്നത്... അത് ലവളായിരുന്നു...

പേരറിയാത്ത അവളെ നമുക്ക് അനോനാ.. എന്ന് വിളിക്കാം അനോന കുറച്ചകലെ നിന്നാണ് സൌഹൃദം തേടിയെത്തിയത്... കാപ്പിരികളുടെ സ്വന്തം നാടായ കാനയില്‍ നിന്ന്  സോറി ഗാനയില്‍ നിന്ന്.  സുക്കൂര്‍ പ്രൊഫൈല്‍ പരിശോധിച്ചു  ഗൊച്ച്  ഗൊള്ളാം... ആഡ് ബട്ടന്‍ അമര്‍ത്തി.. ആയിരത്തിലൊരുവളായി തന്റെ മൊഞ്ചത്തികളുടെ കൂടെ കൂട്ടി.  മൌസ് ബട്ടനില്‍ നിന്ന് വിരലുയര്‍ത്തും മുന്‍പ് ചാറ്റ് ബോക്സ് പോപ്പ് ചെയ്തു അത് ലവള്‍തന്നെയായിരുന്നു....

ഹായ്... വേറാര്‍ യുടാ.... ഹവായടാ... എന്താണടാ...  ഇംഗ്ലീഷറിയാത്ത ലവളും.. മംഗ്ലീഷറിയുന്ന ലവനും ചാറ്റി തുടങ്ങി ..  അപ്പോള്‍ തന്നെ നമ്മുടെ നായകന് ഇത് ഒരു ഒഴിയാ ബാധ ആകുമോ എന്ന് തോന്നി തുടങ്ങി.   സൂക്കൂര്‍ എന്റെയും നിങ്ങളെയും പോലെയല്ല മൊഫൈല്‍ നമ്പര്‍ എല്ലാം തന്റെ മുഖപുസ്തകത്തില്‍ ചേര്‍ത്തിയിട്ടുണ്ട്...  അത് തേടിപിടിച്ച ലവള്‍ മിസ്ക്കോള്‍ പതിവാക്കി... അത്യാവശ്യം ഇന്റ്ര് നെറ്റ് കാര്‍ഡുകള്‍ വില്‍ക്കുകയും ചെയ്യുന്ന നായകന്‍ അതിലൊരു കാര്‍ഡുപയോഗിച്ച് നായികയ്ക്ക് തിരികെ വിളിച്ചു..

ഞാനിവിടെ പഠിക്കുകയാണെന്നും... എന്റെ സ്ഥിതിഗതികള്‍ വളരെ മോശമാണെന്നും ഞാനങ്ങോട്ട് വരട്ടേ  എന്നുമൊക്കെയായി നായിക... ഒരു വിധം പറഞ്ഞ്   കോള്‍ അവസാനിപ്പിക്കാനായ് സുക്കൂര്‍..
പിന്നീട് മിക്കവാറും ദിവസങ്ങളില്‍ തന്റെ സിസ്റ്റം ഓണാക്കുമ്പോള്‍ ഗാനക്കാരി അനോന ചാടിവരും...  ആയിടക്കാണ് അവളുടെ ഒരു മെസേജ്.. അടുത്ത ദിവസം എന്റെ ബര്‍ത്ത് ഡേ ആണെന്നും പറഞ്ഞു..  പരോപകാ‍രിയായ നായകന്‍ തിരിച്ചു ചോദിച്ചു...  പരയൂ സോദരീ നിനെക്കെന്ത് സമ്മാ‍നമാണ് ഈ ആങ്ങളയുടെ വകയായി വേണ്ടത്.. എന്ന്.   ആക്ച്ചോലി... നായകന്‍ കരുതിയത് അവള്‍ വല്ല ലാസോജര്‍ നാരങ്ങാ മിഢായെങ്ങാനും ചോദിക്കൂ എന്നോയുള്ളൂ...  എന്നാല്‍ ലവള്‍ക്ക് വേണ്ടത് അതൊന്നുമായിരുന്നില്ല... അവള്‍ക്കൊരു ലാപ്ടോപ്പ് വേണമത്രെ.. സൂക്കൂര്‍ അറിയാതെ ഓഫ് ലൈനായി പോയി...

പിന്നീടുള്ള് ദിനങ്ങള്‍ മിസ്കോളുകളുടേതായിരുന്നു...ഒപ്പം മെസേജും...  എന്റെ സര്‍വകലാശാല പരീക്ഷ അടുത്തെന്നു.. ഒരു ലാപ്പ്ടോപ്പ് എന്റെ പഠനത്തിന് അത്യന്താപേക്ഷിതമാണെന്നും മായിരുന്നു  അതിന്റെ ഉള്ളടക്കം...  മോളെ.. ഒരു ലാപിനെന്തു വരും.. എന്ന് നമ്മുടെ നായകന്‍..   അതോ  വെറും 3860 യു എസ്സ് ഡോളര്‍..
ഡോളര്‍.. അഥവാ.. ജോര്‍ജുകുട്ടി..  സുക്കൂര്‍ വിണ്ടും ഓഫ് ലൈനായി...

നായിക അനോന വിട്ടില്ല വായുമാര്‍ഗ്ഗം എസ്സ് മെസ്സ് ആയി ഒരു ദൂതയച്ചു... ഇവിടെ  തിങ്ങ്സ് വളരെ എക്സ്പന്‍സീവാണ്... സോ..  ലാതാണ്  ഇത്രയും ചാര്‍ജ്.. ബ്ലീസ്... ഐ ആം നീഡി...

ഇതും കണ്ട് നായകന്‍ പൊട്ടിച്ചിരിച്ച്... മോളേ.. നമ്മളോടാണോ.. കളി.. സ്ക്കുളില്‍ വല്ങ്ങനെ പോയില്ലങ്കിലും വല്ലപ്പോഴും വള്ളിക്കുന്നിലെങ്കിലും പോകാറുണ്ട്... മൂപ്പരെ പഴയൊരു പോസ്റ്റില്‍ ലിത് പോലെരു നൈജീരിയന്‍ കത്ത് ഞമ്മള് വായിച്ചതാ....  അല്ല പിന്നെ..

നായിക  അനോന ഒരു മാറ്റവുമില്ല... മെസേജുകളും മിസ്ഡ് കോളുകളും തുടര്‍ന്ന് കൊണ്ടേ ഇരുന്നു.. ബ്ലീസ്... ഐ ആം നീഡി...  അവസാനം  സുകൂര്‍ ഫേസ്ബുക്ക് ഗുരുവിനെ കണ്ട് സംങ്കടം ബോധിപ്പിച്ചു... തുടന്ന് അവളെ മൂന്നും ചൊല്ലി ബ്ലോക്കി...  അപ്പോഴും  മിസ്ഡ് കോളുകള്‍ തുടന്ന് കൊണ്ടേ ഇരുന്നു...

ങാ ഹ ഹ :  കഥ കഥാപാത്രങ്ങള്‍ തികച്ചു സാങ്കല്‍പ്പിക്കം ആര്‍ക്കെങ്കില്‍ സാദൃശ്യമുള്ളതായി തോന്നുന്നുവെങ്കില്‍ അത് മനപ്പൂര്‍വ്വം മാത്രമാണ്..  



9 comments:

ഷബീര്‍ - തിരിച്ചിലാന്‍ said...

മിസ്റ്റര്‍ പയ്യാനക്കല്‍, ഒരു ഫറൊക്കുകാരന്‍ ഇവിടെയുണ്ട്... ഇട്യ്ക്കൊക്കെ ഒന്ന് വന്നുപൊകൂ.... കഥ കൊള്ളാട്ടോ...

Prinsad said...

Sukoor phone cheyth lap topinte price thiruthiyittund... 7000 USD aane laval chodichath....

ഏ.ആര്‍. നജീം said...

എന്നാലുമെന്റെ പ്രിൻസാദെ ലവളെ മൊഴി ശൊല്ലേണ്ടിയിരുന്നില്ല... :-)

എഴുത്തു രസിച്ചു..

ആചാര്യന്‍ said...

ഇങ്ങനെ എത്രയോ നടക്കുന്നു അല്ലെ..നല്ല അടിപൊളി പ്രിന്സാദ്‌..

MT Manaf said...

ചില സാദൃശ്യങ്ങള്‍ തോന്നാതില്ല!
ഹും... ഹും...

സര്‍ദാര്‍ said...

എനിക്കുവയ്യാ.....ഇവരൊന്നുമെന്താ എന്നെ വിളിക്കാത്തെ....നന്നായെഴുതി...സംഭവിക്കുന്നത്....

ഐക്കരപ്പടിയന്‍ said...

ഫേസ് ബുക്ക്‌ സ്റ്റാര്‍ ആവുമ്പോള്‍ ഇത്തരം ഗുലുമാലുകളും കൂടെ കൂടുമല്ലേ...ആട്ടെ, ഈ ശുക്കൂര്‍ തന്നെയാണോ ആ ശുക്കൂര്...:)
സംഭവം ഏതായാലും കലക്കി...നന്നായി അവതരിപ്പിച്ചു...വ്യത്യസ്തതയുണ്ട്...

Unknown said...

ലാപ്‌ ടോപ്‌ വാങ്ങികൊടുത്തില്ലങ്കിലും ഒരു മിഡിയും ടോപ്പും എങ്കിലും വാങ്ങി കൊടുക്കാമായിരുന്നു.

Naushu said...

നല്ല കഥയും കഥാപാത്രങ്ങളും.....