പയ്യാനക്കല്‍: കോഴിക്കോട് നഗരാതിര്‍ത്തിയില്‍ കല്ലായിപുഴയോട് ചേര്‍ന്ന് അറബി കടലിന്നും റെയില്‍ പാതക്കും ഇടയിലുള്ള ഒരു ചെറിയ പ്രദേശം
Wednesday, November 25, 2009
നെസ്റ്റാള്‍ജിയ
കല്ലായ് പുഴയും മരവ്യവസായവും ഓര്‍മ്മ മാത്രമാകുമൊ? 50 മീറ്ററില്‍ അധികം നീളത്തില്‍ മരങ്ങള്‍ കൂട്ടികെട്ടി നിര്‍മ്മിച്ച് പുഴയിലൂടെ ഒഴുകിവരുന്ന ചങ്ങാടങ്ങള്‍, അതിനുമുകളിലൂടെ നീളന്‍ മുളയുമായി നടന്ന് നീങ്ങുന്ന തുഴച്ചല്‍കാരനും എല്ലാം മനോഹരമായ കാഴ്ച്ചയായിരുന്നു. കല്ലായിലെ മര വ്യവസായവുമായി ബന്ധപ്പെട്ടവര്‍ ഇത്തരം ചങ്ങാടങ്ങളെ തെരപ്പന്‍ എന്നായിരുന്നു പറഞിരുന്നത്. ഈര്‍ച്ചമില്ലുകളുടെ മുളല്‍ നിലച്ചിട്ട് കാലമേറെയായി. പൂട്ടികിടക്കുന്ന ചില മില്ലുകള്‍ വെയര്‍ ഹൌസ്സുകളും മറ്റുമായ്, അതുമല്ലാതെ ചിലത് വന്യജീവികളുടെ ആവാസകേന്ദ്രമായ് മറുന്നതാണ് അടുത്തകാലത്തെ പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അവശേഷിക്കുന്ന വിരലിലെണ്ണവുന്ന മില്ലുകളെ നിലനിര്‍ത്തുന്നത് പാഴ്ത്തടികളും വിദേശ ഇറക്കുമതി മരങ്ങളുമാണ്. പുഴക്കരയില്‍ നിന്ന് ട്രക്കുകളില്‍ നിന്ന് കൂറ്റന്‍ മരങ്ങള്‍ ഉരുണ്ട് വീഴുന്നത്തും തിരിച്ചു കയറ്റുന്നതും ബല്യകാലത്ത് താല്പര്യത്തൊടെ നോക്കി നില്ക്കാറുണ്ടായിരുന്നു. ആ ഖലാസികളുടെ ഈരടികള്‍ ഇന്ന് കേള്‍ക്കനെ ഇല്ല. ചില തനത് പേരുകള്‍ ഈ മേഖലയില്‍ ഉപയോഗിക്കുന്നത് കാണാന്‍ സാധിച്ചിട്ടുണ്ട്, മൂപ്പനും കേടുനോക്കിയും നംബര്‍ കൊത്തിയും അളത്തകാരനും മറ്റും. നമ്മില്‍ അറിയാതെ ഉയര്‍ന്നുവരുന്ന ചില നൊസ്റ്റാള്‍ജിക്ക് ഫീലുകളുകള്‍ അതു ചിലപ്പോള്‍ നമ്മുടെ ചുറ്റുപാടുമായി ബന് ധപ്പെട്ടതാകാം